സ്റ്റോക്‌ഹോം: സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം സംഗീതപ്രതിഭ ബോബ് ഡിലന്‍ ഈ ആഴ്ച അവസാനം ഏറ്റുവാങ്ങും. സ്റ്റോക്‌ഹോമിലെ സ്വീഡിഷ് അക്കാദമിയിലാണ് ചടങ്ങ്.

ഡിലനും അക്കാദമി അംഗങ്ങളുമാത്രമാവും ഇതില്‍ പങ്കെടുക്കുക. മാധ്യമങ്ങളെ പ്രവേശിപ്പിക്കില്ല. ഡിലന്റെ ആഗ്രഹം മാനിച്ചാണിതെന്ന് അക്കാദമിയുടെ സ്ഥിരം സെക്രട്ടറി സാറ ഡാനിയസ് അറിയിച്ചു. സമ്മാനം സ്വീകരിച്ചുള്ള പതിവ് പ്രസംഗവുമുണ്ടാവില്ല.

ആദ്യമായാണ് സംഗീതരംഗത്തുള്ളയാള്‍ക്ക് സാഹിത്യ നൊബേല്‍ ലഭിക്കുന്നത്. ഡിസംബറില്‍നടന്ന സമ്മാനദാനച്ചടങ്ങില്‍ ഡിലന്‍ പങ്കെടുത്തിരുന്നില്ല.