മോസ്കോ: പുതിൻ കൊലപാതകിയാണെന്ന പരാമർശം നടത്തിയതിന് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ മാപ്പുപറയണമെന്ന് റഷ്യ. യു.എസ്. വിശദീകരണം നൽകാനും മാപ്പുപറയാനും തയ്യാറായില്ലെങ്കിൽ വാഷിങ്ടണിലെ റഷ്യൻ നയതന്ത്രപ്രതിനിധിയെ തിരിച്ചുവിളിച്ചതിനുപുറമേ മറ്റു നടപടിയുമായി മുന്നോട്ടുപോവുമെന്ന് റഷ്യ മുന്നറിയിപ്പുനൽകി. അമേരിക്കയുമായുള്ള ബന്ധം തുടരണോയെന്ന് ആലോചിക്കുമെന്നും റഷ്യ അറിയിച്ചു.

അതേസമയം, യു.എസിന്റെ പ്രശ്നങ്ങൾ നിറഞ്ഞ ഭൂതകാലത്തെ പ്രതിഫലിപ്പിക്കുന്നതെന്നാണ് ബൈഡന്റെ പരാമർശത്തോട് പുതിൻ പ്രതികരിച്ചത്. അമേരിക്കയിലെ അടിമക്കച്ചവടവും സ്വദേശി അമേരിക്കക്കാരുടെ കൂട്ടക്കൊലയും ഉദ്ദേശിച്ചായിരുന്നു പുതിന്റെ പരാമർശം.

ബുധനാഴ്ച സംേപ്രഷണംചെയ്ത ഒരു െടലിവിഷൻ ഇന്റർവ്യൂവിൽ പുതിൻ ഒരു കൊലപാതകിയാണെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്ന് ബൈഡൻ മറുപടി നൽകിയിരുന്നു. തുടർന്ന് യു.എസിലെ നയതന്ത്രപ്രതിനിധിയെ തിരിച്ചുവിളിക്കുമെന്ന് റഷ്യ പ്രഖ്യാപിക്കുകയും ചെയ്തു. ഒരുതരത്തിലും അംഗീകരിക്കാനാവാത്തതാണ് പരാമർശമെന്ന് റഷ്യൻ പാർലമെന്റിലെ ഡെപ്യൂട്ടി സ്പീക്കർ കോൺസ്റ്റാന്റിൻ കൊസചേവ് പറഞ്ഞു.

content highlights: biden should apologise- putin