ഇസ്ലാമാബാദ്: ബലൂചിസ്താന്‍ നേതാവ് നവാബ് അക്ബര്‍ഖാന്‍ ബുക്തി കൊലക്കേസില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി പര്‍വേസ് മുഷറഫിനെ വെറുതെവിട്ടതിനെ ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഭീകരവാദവിരുദ്ധ കോടതിയുടെ നടപടി ചോദ്യംചെയ്ത് ബുക്തിയുടെ മകന്‍ ജാമില്‍ ആണ് ഹര്‍ജി നല്‍കിയത്.

വിധി സുപ്രീംകോടതിയില്‍ ചോദ്യംചെയ്യുമെന്ന് ജാമിലിന്റെ അഭിഭാഷകന്‍ സൊഹൈല്‍ രജ്പുത് പറഞ്ഞു.