യാങ്കോണ്‍: നൊബേല്‍ ജേതാവും നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍.എല്‍.ഡി.) നേതാവുമായ ആങ് സാങ് സ്യൂചിയെ മ്യാന്‍മര്‍ പാര്‍ലമെന്റ് വികസനകാര്യ സംയുക്തസമിതി അധ്യക്ഷയായി നിയമിച്ചു.
 
വ്യാഴാഴ്ച പാര്‍ലമെന്റ് അധോസഭയാണ് നിയമിച്ചത്.നേരത്തെ സ്യൂചി മ്യാന്‍മര്‍ പ്രസിഡന്റാകുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍, മക്കളുടെ വിദേശ പൗരത്വത്തെത്തുടര്‍ന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍നിന്ന് മാറിനില്‍ക്കേണ്ടിവന്നു. ഇതിനെത്തുടര്‍ന്ന് സ്യൂചിയുടെ അടുത്ത അനുയായി യു തിന്‍ ക്വ പ്രസിഡന്റായി.