യാങ്കൂണ്‍: റോഹിംഗ്യ വിഷയത്തില്‍ മ്യാന്‍മര്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ ആങ് സാന്‍ സ്യൂചിയോട് കലാപബാധിതപ്രദേശമായ റാഖീന്‍ സന്ദര്‍ശിക്കാന്‍ ഐക്യരാഷ്ട്രസഭയുടെ മ്യാന്‍മറിലെ പ്രത്യേക ഉപദേഷ്ടാവ് വിജയ് നമ്പ്യാര്‍ നിര്‍ദേശം നല്‍കി.

മ്യാന്മറിലെ മുസ്ലിം ന്യൂനപക്ഷ വിഭാഗമായ റോഹിംഗ്യകള്‍ക്കെതിരെ പട്ടാളം നടത്തുന്ന വംശഹത്യക്കെതിരെ സ്യൂചി ഇതുവരെ പ്രതികരിച്ചിട്ടില്ല. പട്ടാള നടപടിയെത്തുടര്‍ന്ന് 2,00,000 റോഹിംഗ്യകള്‍ ബംഗ്‌ളാദേശ് അതിര്‍ത്തിയിലേക്ക് പലായനംചെയ്തിരുന്നു. പട്ടാളം കൂട്ടബലാത്സംഗവും കൊലയും നടത്തിയതായി റിപ്പോര്‍ട്ടുണ്ട്.

ലോകത്തില്‍ ഏറ്റവും പീഡിപ്പിക്കപ്പെടുന്ന വിഭാഗം റോഹിംഗ്യകളാണെന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍ പറയുന്നു. 1,20,000-ത്തിലധികം റോഹിംഗ്യകളാണ് 2012-ല്‍ റഖീനില്‍ നടന്ന കലാപത്തിന്റെ ദുരിതമനുഭവിക്കുന്നത്.