മ്യാന്‍മാര്‍ ഭരണാധികാരി ആങ് സാന്‍ സ്യൂചിക്ക് ആറുവര്‍ഷം മുന്‍പ് നല്‍കിയ പുരസ്‌കാരം യു.എസ്. ഹോളോകോസ്റ്റ് മ്യൂസിയം അധികൃതര്‍ തിരിച്ചെടുത്തു. റോഹിംഗ്യകളെ വംശീയമായി ഉന്മൂലനം ചെയ്യുന്നതിനെതിരേ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ചാണ് നടപടി. നൊബേല്‍ സമാധാനസമ്മാന ജേതാവായ സ്യൂചിക്ക് നല്‍കിയ എല്ലി വീസല്‍ പുരസ്‌കാരമാണ് തിരിച്ചെടുത്തത്.

മനുഷ്യാവകാശ പ്രവര്‍ത്തക എന്ന നിലയില്‍ സ്യൂചിക്ക് നല്‍കിയ പുരസ്‌കാരങ്ങള്‍ വിവിധ സംഘടനകള്‍ തിരിച്ചെടുത്തിട്ടുണ്ട്. ഇതിനെതിരേ മ്യാന്‍മാര്‍ പ്രതികരിക്കുകയോ റോഹിംഗ്യകള്‍ക്ക് എതിരായ നടപടികള്‍ അവസാനിപ്പിക്കുകയോ ചെയ്തിട്ടില്ല.

ബംഗ്ലാദേശ്; റോഹിംഗ്യ യുവാവ് കൊല്ലപ്പെട്ടു

:
തെക്കന്‍ ബംഗ്ലാദേശിലെ നയാപാരയിലുള്ള അഭയാര്‍ഥി ക്യാമ്പിലുണ്ടായ അടിപിടിയെത്തുടര്‍ന്ന് റോഹിംഗ്യ യുവാവ് വെടിയേറ്റു മരിച്ചു. ഹുസൈന്‍ അലിയാണ് (32) കൊല്ലപ്പെട്ടത്. മറ്റൊരാള്‍ക്കും വെടിയേറ്റു. ഇയാള്‍ കഴിഞ്ഞവര്‍ഷമാണ് ജയിലില്‍നിന്ന് ഇറങ്ങിയത്. സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞ ഇയാളെ കണ്ടെത്താനായിട്ടില്ല. ആയിരക്കണക്കിന് റോഹിംഗ്യകള്‍ പാര്‍ക്കുന്ന ക്യാമ്പാണിത്. ലഹരിക്കുവേണ്ടിയുള്ള അടിപിടിയാണ് കൊലയില്‍ കലാശിച്ചതെന്ന് റോഹിംഗ്യകളുടെ നേതാക്കളിലൊരാളായ മിര്‍സ ഗാലിബ് പറഞ്ഞു.