ന്യൂയോര്‍ക്ക്: യു.എസിലെ ബ്രോനക്‌സില്‍ 101 വര്‍ഷം പഴക്കമുള്ള അഞ്ചുനില അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപ്പിടിത്തത്തില്‍ നാല് കുട്ടികള്‍ ഉള്‍പ്പെടെ 12 പേര്‍ മരിച്ചു. അഞ്ചുപേരുടെ നില ഗുരുതരമാണ്.

ഒന്നാംനിലയില്‍നിന്ന് മുകളിലത്തെ നിലയിലേക്ക് തീ പടരുകയായിരുന്നു. അവധിദിവസമായതിനാല്‍ എല്ലാ കുടുംബങ്ങളും ഫ്‌ളാറ്റിലുണ്ടായിരുന്നു. ഒട്ടേറെപ്പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം.

ബെല്‍മോണ്ട് സെക്ഷനില്‍ പ്രോസ്​പക്റ്റ് അവന്യുവിലെ അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം. സംഭവസ്ഥലത്തെത്തിയ അഗ്നിശമനസേന 15 പേരെ രക്ഷപ്പെടുത്തി.