ഇസ്ലാമാബാദ്: ജമ്മുകശ്മീരിലെ സമീപകാല സംഘര്‍ഷങ്ങളില്‍ അന്താരാഷ്ട്ര ഇസ്ലാമിക സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്‍(ഒ.ഐ.സി.) ആശങ്ക രേഖപ്പെടുത്തിതായി പാകിസ്താന്‍. കശ്മീര്‍ ജനതയ്ക്ക് എല്ലാ പിന്തുണയും സംഘടന നല്‍കിയിട്ടുണ്ടെന്നും പാകിസ്താന്‍ അവകാശപ്പെട്ടു.

57 അംഗരാജ്യങ്ങളുള്ള സംഘടനയാണിത്. മൂന്നുദിവസത്തെ പാകിസ്താന്‍ സന്ദര്‍ശനത്തിലുള്ള ഒ.ഐ.സി. സെക്രട്ടറി ജനറല്‍ ഇയാദ് അമീന്‍ മദനിയാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് പാകിസ്താന്‍ പറയുന്നു.
 
കശ്മീര്‍ വിഷയത്തില്‍ തങ്ങള്‍ക്ക് സെക്രട്ടറിയുടെ എല്ലാ പിന്തുണയുമുണ്ടെന്നും പാക് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.അമീന്‍ പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേശകന്‍ സര്‍താജ് അസീസുമായി ചര്‍ച്ച നടത്തി.