ബെയ്ജിങ്: ചൈനയില്‍ 1007 റോബോട്ടുകളെ അണിനിരത്തി സംഘടിപ്പിച്ച ഗ്രൂപ്പ് ഡാന്‍സ് ഗിന്നസ് ബുക്കില്‍. ഒരേസമയം, കൂടുതല്‍ റോബോട്ടുകളുടെ പങ്കെടുപ്പിച്ചുള്ള ഡാന്‍സ് എന്ന റെക്കോഡാണ് ക്വിങ്ദാവുവിലുള്ള എവര്‍വിന്‍ കമ്പനി തിരുത്തിയത്.

മുമ്പ് 540 റോബോട്ടുകളുടെ ഡാന്‍സ് സംഘടിപ്പിച്ച് ഇതേകമ്പനി തന്നെയാണ് റെക്കോഡ് ബുക്കിലിടംനേടിയത്. 43.8 സെന്റീമീറ്റര്‍ ഉയരമുള്ള റോബോട്ടുകളെ നിരത്തി ഒരുമിനിറ്റ് ദൈര്‍ഘ്യത്തിലായിരുന്നു ഡാന്‍സ്.
 
ഏതാനും റോബോട്ടുകള്‍ ഡാന്‍സിന് മടികാട്ടിയതായും അധികൃതര്‍ പറഞ്ഞു. മൊബൈല്‍ഫോണ്‍ ഉപയോഗിച്ചായിരുന്നു ഇവയെ നിയന്ത്രിച്ചത്.