മനില: ദക്ഷിണ ചൈനക്കടല്‍ ഉടമസ്ഥാവകാശം സംബന്ധിച്ച അന്താരാഷ്ട്ര ട്രൈബ്യൂണലിന്റെ വിധി മാനിക്കണമെന്ന് ഫിലിപ്പീന്‍സ് ചൈനയോട് ആവശ്യപ്പെട്ടു. വിധി വന്ന ശേഷവും ദക്ഷിണ ചൈനക്കടലിലെ ദ്വീപുകളുടെ ഉടമസ്ഥാവകാശം തങ്ങള്‍ക്കാണെന്ന നിലപാടിലാണ് ചൈന.

അനാവശ്യമായ ഉടമസ്ഥാവകാശം ഉന്നയിക്കല്‍ മേഖലയെ സംഘര്‍ഷത്തിലാക്കുമെന്ന് ചൈന നേരത്തെ അയല്‍രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. മേഖലയില്‍ സമാധാനംനിലനിര്‍ത്താന്‍ ചൈന തയ്യാറാവണമെന്ന് ഫിലിപ്പീന്‍സ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. വിഷയം ഈയാഴ്ച മംഗോളിയയില്‍ നടക്കുന്ന ഏഷ്യ-യൂറോപ്പ് ഉച്ചകോടിയില്‍ അവതരിപ്പിക്കാനിരിക്കുകയാണ് ഫിലിപ്പീന്‍സ്.
 
എന്നാല്‍ അസെം ഉച്ചകോടി ദക്ഷിണ ചൈനക്കടല്‍ ഉടമസ്ഥാവകാശം ചര്‍ച്ചചെയ്യാനുള്ള വേദിയല്ലെന്ന നിലപാടിലാണ് ചൈന. അതിനിടെ തര്‍ക്കപ്രദേശത്തോടുചേര്‍ന്നുള്ള മുനമ്പുകളില്‍ ചൈന രണ്ട് വിമാനത്താവളങ്ങള്‍കൂടി തുറന്നു. തയ്വാന്‍, വിയറ്റ്‌നാം എന്നീരാജ്യങ്ങളും അവകാശമുന്നയിക്കുന്ന മുനമ്പുകളാണ് ഇത്.