കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യമന്ത്രാലയത്തിൽ നഴ്സിങ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 40 വയസ്സായി ഉയർത്തി. സ്ത്രീകൾക്കും പുരുഷന്മാർക്കും പുതിയ നിയമം ബാധകമാക്കിയിട്ടുണ്ട്. നിലവിൽ നഴ്സിങ് തസ്തികയ്ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 35 വയസ്സായിരുന്നു.
കുവൈത്തിലെ കോളേജുകളിൽനിന്നും നഴ്‌സിങ് സ്ഥാപനങ്ങളിൽനിന്നുമുള്ള ബിരുദധാരികൾക്ക് തൊഴിൽപരിചയനിബന്ധനയും ഒഴിവാക്കി. ഇതിനായി നിയമത്തിൽ ഭേദഗതിവരുത്തുകയുംചെയ്തു.
മലയാളികളടക്കമുള്ള നഴ്സിങ് ഉദ്യോഗാർഥികൾക്ക് ഏറെ പ്രയോജനകരമായിരിക്കും മന്ത്രാലയത്തിന്റെ പുതിയ തീരുമാനം.