ദുബായ്: ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്(ഡി.എസ്.എഫ്.) 26-ന് തുടക്കമാകും. ഡി.എസ്.എഫിന്റെ 25-ാമത് പതിപ്പാണിത്. മേഖലയിലെ ഏറ്റവുംമികച്ച ഷോപ്പിങ് മാമാങ്കത്തിൽ പങ്കെടുക്കാൻ പ്രമുഖ റീട്ടെയിൽ ഗ്രൂപ്പുകൾ ഒരുങ്ങിക്കഴിഞ്ഞു.
വിവിധരാജ്യങ്ങളിൽനിന്നുള്ള കലാകാരന്മാർ ഒരുക്കുന്ന സാംസ്കാരികപരിപാടികളും കാർണിവലുകളും മറ്റും മേളയുടെ തിളക്കംവർധിപ്പിക്കും. ഷോപ്പിങ് മാളുകളും ഗ്ലോബൽ വില്ലേജുമൊക്കെയാണ് ഇത്തവണയും ഡി.എസ്.എഫിന്റെ മുഖ്യ ആകർഷണം. 2020 ഫെബ്രുവരി ഒന്നിന് മേള അവസാനിക്കും.