ലണ്ടന്‍: പ്രശസ്തമായ ഓക്സ്ഫഡ് സര്‍വകലാശാലയില്‍നിന്ന് മ്യാന്മാര് സ്റ്റേറ്റ് കൗണ്‍സിലര്‍ ആങ് സാന്‍ സ്യൂചിയുെട ഛായാചിത്രം നീക്കി.
സ്യൂചി പഠിച്ച സെയ്ന്റ് ഹ്യൂസ് കോളേജിന്റെ പ്രവേശനകവാടത്തില്‍ സ്ഥാപിച്ചിരുന്ന ചിത്രമാണ് നീക്കിയത്. മ്യാന്മാറിലെ റോഹിംഗ്യന്‍ വിഷയം കൈകാര്യംചെയ്യുന്ന രീതിക്ക് സ്യൂചിക്കുനേരേ വിമര്‍ശനമുയരുന്നതിനിടെയാണ് കോളേജിന്റെ നടപടി.
ചിത്രം നീക്കിയതിന്റെ കാരണം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. സ്യൂചിയുടേതിനു പകരം പുതിയൊരു ചിത്രം ഇവിടെ സ്ഥാപിച്ചു.
1997-ല്‍ ചൈനക്കാരനായ ചെന്‍ യാനിങ് വരച്ച സ്യൂചിയുടെ ചിത്രം 1999-ലാണ് കോളേജില്‍ സ്ഥാപിച്ചത്. 1964 മുതല്‍ '68 വരെയാണ് സ്യൂചി ഇവിടെ പഠിച്ചത്.
1997-ല്‍ ചൈനക്കാരനായ ചെന്‍ യാനിങ് വരച്ച സ്യൂചിയുടെ ചിത്രം 1999-ലാണ് കോളേജില്‍ സ്ഥാപിച്ചത്. 1964 മുതല്‍ '68 വരെയാണ് സ്യൂചി ഇവിടെ പഠിച്ചത്.