റിയാദ്: തങ്ങളുടെ പ്രവര്‍ത്തകരെ വധശിക്ഷയ്ക്കിരയാക്കിയതിന് സൗദി അറേബ്യ കനത്ത വിലനല്‍കേണ്ടിവരുമെന്ന് അല്‍ ഖ്വെയ്ദയുടെ മുന്നറിയിപ്പ്.

അല്‍ ഖ്വെയ്ദ യെമന്‍ ശാഖയും വടക്കന്‍ ആഫ്രിക്ക ശാഖയുമാണ് ഞായറാഴ്ച സാമൂഹികമാധ്യമത്തിലൂടെ ഭീഷണിയുയര്‍ത്തിയത്. ജനവരി രണ്ടിനാണ് സൗദി അല്‍ ഖ്വെയ്ദ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 47 പേരുടെ വധശിക്ഷ നടപ്പാക്കിയത്. വീരമൃത്യു വരിച്ചവരുടെ കുടുംബങ്ങളുടെ വേദനയുണക്കാന്‍ ദൈവം കാത്തിരിക്കുകയാണെന്നും സന്ദേശത്തില്‍ പറയുന്നു.

വധശിക്ഷയ്‌ക്കെതിരെ കഴിഞ്ഞയാഴ്ച ഇസ്ലാമിക് സ്റ്റേറ്റും സൗദിക്കെതിരെ ഭീഷണിയുയര്‍ത്തിയിരുന്നു. വധശിക്ഷയെത്തുടര്‍ന്ന് സൗദിയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധവും വഷളായിരിക്കുകയാണ്.