ബാഗ്ദാദ്: ഇസ്‌ലാമിക് സ്റ്റേറ്റ് തലവൻ അബൂബക്കർ അൽ ബാഗ്ദാദിയുടെ ഒളിയിടത്തെപ്പറ്റിയുള്ള വ്യക്തമായ വിവരങ്ങൾ അമേരിക്കൻ സേനയ്ക്ക് കൈമാറിയത് തങ്ങളാണെന്ന് ഇറാഖ് രഹസ്യാന്വേഷണ ഏജൻസി.
ബാഗ്ദാദിയെ കണ്ടെത്താൻ ഒരു വർഷമായി പ്രത്യേകസംഘങ്ങളെ നിയോഗിച്ചിരുന്നതായും അവർ വെളിപ്പെടുത്തി. ഈ സംഘങ്ങൾ ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് അമേരിക്കൻ കമാൻഡോകൾ ഒളിയിടം കണ്ടെത്തിയതും ആക്രമണം നടത്തിയതും.
ബാഗ്ദാദിയെ കണ്ടെത്താനുള്ള പ്രവർത്തനങ്ങൾക്ക് ഒട്ടേറെ രാജ്യങ്ങളുടെ പിന്തുണ ലഭിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെളിപ്പെടുത്തി. ഇതിൽ ഇറാഖ് വളരെ നന്നായി സഹകരിച്ചെന്നും അദ്ദേഹം പറഞ്ഞു.