ബെയ്ജിങ്: ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ വെള്ളപ്പൊക്കത്തിൽ മരണസംഖ്യ 51 ആയി ഉയർന്നു. വെള്ളപ്പൊക്കത്തിൽ ഇതുവരെ 74,447 കോടി രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് അധികൃതരുടെ വിലയിരുത്തൽ.

ആയിരം വർഷത്തിനിടയിലെ ഏറ്റവുംവലിയ മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്. 3.76 ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു. 8000 സൈനികർ ഉൾപ്പെടെ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.