വിസ്കോൻസിൻ: യു.എസിലെ വിസ്കോൻസിനിൽ ഞായറാഴ്ചനടന്ന ക്രിസ്മസ് പരേഡിലേക്ക് വാഹനം പാഞ്ഞുകയറി അഞ്ചുപേർ മരിക്കുകയും നാൽപ്പതിലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മിൽവാക്കിയിൽ ബാൻഡ്‌മേളക്കാരുടെയും സാന്താക്ലോസ് തൊപ്പിവെച്ച്‌ നൃത്തം ചെയ്തുകൊണ്ടിരുന്ന കുട്ടികളുടെയും പരേഡിലേക്കാണ് ബാരിക്കേഡുകൾ തകർത്ത് അതിവേഗത്തിൽ എസ്.യു.വി. പാഞ്ഞുകയറിയത്. വാഹനത്തിനുനേരെ പോലീസ് വെടിയുതിർത്തു. ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടകാരണം ഇതുവരെ വ്യക്തമല്ല. ഭീകരാക്രമണസാധ്യത ഇതുവരെയില്ലെന്നാണ് പോലീസ് പറയുന്നത്.

59 വർഷമായി എല്ലാ കൊല്ലവും ‘താങ്ക്സ്ഗിവിങ്’ ആഘോഷങ്ങൾക്കുമുമ്പുള്ള ഞായറാഴ്ച നടക്കുന്ന പരേഡ്, നഗരത്തിലെ ചേംബർ ഓഫ് കൊമേഴ്സാണ് സ്പോൺസർ ചെയ്യുന്നത്.