ലണ്ടൻ: ജീവനക്കാരിൽ ചിലരുടെ ഫോൺ ഹാക്ക് ചെയ്യുന്നതിനായി ഹാക്കർമാർ സ്‌പിയർ ഫിഷിങ് വഴി ലക്ഷ്യമിട്ടതായി ട്വിറ്റർ അറിയിച്ചു. ഫോൺ വഴി നുഴഞ്ഞുകയറുന്ന ഹാക്കിങ്ങിന്റെ ആധുനിക രീതിയാണ് സ്‌പിയർ ഫിഷിങ്. ടെസ്‌ല സി.ഇ.ഒ. എലോൺ മസ്‌ക്, സിനിമാതാരങ്ങളായ കാനി വെസ്റ്റ്, ഭാര്യ കിം കർദാഷ്യൻ വെസ്റ്റ് എന്നിവരുൾപ്പെടെയുള്ള ചില ഉന്നതരുടെ അക്കൗണ്ടുകളാണ് ജൂലായ്‌ 15-ലെ ആക്രമണത്തിലൂടെ ഹാക്ക് ചെയ്യാൻ ശ്രമിച്ചത്.

130 ട്വിറ്റർ അക്കൗണ്ടുകളാണ് ഹാക്കർമാർ ലക്ഷ്യമിട്ടത് 45 എണ്ണം ഹാക്ക് ചെയ്യാനായതായും ട്വിറ്റർ അറിയിച്ചു.