കാബൂൾ: അഫ്ഗാനിസ്താനിൽ താലിബാൻ ഭരണമേറ്റതിനു പിന്നാലെ രഹസ്യാന്വേഷണവിഭാഗത്തിലെയും പോലീസിലെയും നൂറിലേറെ ഉദ്യോഗസ്ഥരെ വധിക്കുകയോ തട്ടിക്കൊണ്ടുപോവുകയോ ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ട്. മനുഷ്യാവകാശ സംഘടനയായ ഹ്യൂമൺ റൈറ്റ്സ് വാച്ചാണ് റിപ്പോർട്ട് പുറത്തുവിട്ടത്. മുൻ ഉദ്യോഗസ്ഥർക്ക് പൊതുമാപ്പ് നൽകിയെന്ന് താലിബാൻ പ്രഖ്യാപിച്ചെങ്കിലും അവർക്കെതിരേ ആക്രമണം തുടരുകയായിരുന്നെന്ന് സംഘടന പറയുന്നു. സർക്കാർ റെക്കോഡുകളുപയോഗിച്ചാണ് അവർ ഉദ്യോഗസ്ഥരെ തിരഞ്ഞുപിടിച്ച് വേട്ടയാടിയത്.