മാല: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാലദ്വീപ് മുൻ പ്രസിഡന്റ് അബ്ദുള്ള യമീൻ അബ്ദുൾ ഗയൂമിന്റെ തടവുശിക്ഷ രാജ്യത്തെ പരമോന്നത കോടതി റദ്ദാക്കി. ചൊവ്വാഴ്ച സുപ്രീംകോടതിയിലെ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി. അഞ്ചുകൊല്ലം തടവും ഏകദേശം 37.5 കോടി രൂപ പിഴയുമായിരുന്നു കീഴ്‌ക്കോടതി ഗയൂമിന് വിധിച്ചിരുന്നത്. അടുത്തിടെ അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കുകയും ചെയ്തിരുന്നു. തെളിവിന്റെ അഭാവത്തിലാണ് കോടതി ശിക്ഷ റദ്ദാക്കിയത്. അതേസമയം, വേറെയും കള്ളപ്പണക്കേസുകൾ ഗയൂമിനെതിരേയുണ്ട്. 2013 മുതൽ 2018 വരെയാണ് അദ്ദേഹം രാജ്യം ഭരിച്ചത്.