ബാകു: കിഴക്കൻ അസർബൈജാനിൽ സൈനികഹെലികോപ്റ്റർ തകർന്നുവീണ് 14 പേർ മരിച്ചു. പരിശീലനപ്പറക്കലിനിടെ ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. രണ്ടുപേർക്ക് പരിക്കുണ്ട്. അപകടകാരണം വ്യക്തമല്ല. പ്രസിഡന്റ് ഇൽഹാം അലിയേവ് ഖേദം രേഖപ്പെടുത്തി.