ന്യൂയോർക്ക്: ട്വിറ്റർ സി.ഇ.ഒ. പരാഗ് അഗ്രവാളിനും മെറ്റ (ഫെയ്സ്ബുക്കിന്റെ മാതൃകമ്പനി) സി.ഇ.ഒ. മാർക്ക് സക്കർബർഗിനും പ്രായം 37 ആണ്. അതായത് അമേരിക്കയിലെ ഏറ്റവും മുൻനിരയിലുള്ള 500 കമ്പനികളുടെ (എസ്ക്&പി 500) സി.ഇ.ഒ. പദവിയിലിരിക്കുന്ന ഏറ്റവുംപ്രായംകുറഞ്ഞവർ. 1984 മേയ് 14-നാണ് സക്കർബർഗ് ജനിച്ചത്. സുരക്ഷാകാരണങ്ങളാൽ പരാഗിൻറെ കൃത്യമായ ജനനത്തീയതി ട്വിറ്റർ പുറത്തുവിട്ടിട്ടില്ലെങ്കിലും 1984-ലാണ് ജനിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ബെർക്‌ഷെയർ ഹാത്‌വേ സി.ഇ.ഒ. വാറെൻ ബഫെറ്റാണ് എസ്ക്&പി 500-ലെ ഏറ്റവും പ്രായംകൂടിയ സി.ഇ.ഒ. എന്ന് ബ്ലൂംബർഗ് റിപ്പോർട്ടുചെയ്യുന്നു. 91 വയസ്സാണ് അദ്ദേഹത്തിന്. 500 കമ്പനികളിലെയും സി.ഇ.ഒ.മാരുടെ ശരാശരി പ്രായം 58 ആണ്.