സ്‌പെയിനിലെ കാനറി ദ്വീപുകളിലെ അഗ്നിപർവതം പൊട്ടിത്തെറിച്ച് പുറത്തുവന്ന ലാവ ഒൻപതുദിവസത്തോളം ഒഴുകി ഒടുവിൽ കടലിൽ പതിച്ചപ്പോൾ. ലാവ കടൽവെള്ളത്തിൽ കലരുന്നത് വിഷവാതകം പുറത്തുവരാൻ കാരണമാകുമെന്നതിനാൽ വീടുകളിൽനിന്ന് പുറത്തിറങ്ങരുതെന്ന് സമീപവാസികൾക്ക് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. 85,000 പേർ താമസിച്ചിരുന്ന ലാ പാൽമ ദ്വീപിൽ സെപ്റ്റംബർ 19-നാണ് അഗ്നിപർവതം പൊട്ടിത്തെറിച്ചത്