ന്യൂയോർക്ക്: അമേരിക്കൻ നിഘണ്ടു പ്രസാധകരായ മെറിയം-വെബ്സ്റ്റെർ 2021-ലെ വാക്കായി ‘വാക്സിൻ’ തിരഞ്ഞെടുത്തു. മുൻവർഷത്തെ അപേക്ഷിച്ച് ഇവരുടെ വെബ്സൈറ്റിൽ വാക്സിൻ എന്ന വാക്ക് 601 ശതമാനം അധികം തവണ തിരഞ്ഞിട്ടുണ്ടെന്ന് കമ്പനി പറഞ്ഞു. കോവിഡ് മഹാമാരിക്കു മുമ്പുണ്ടായിരുന്ന കാലത്തെക്കാൾ 1048 ശതമാനം അധികവുമാണിത്. ഓരോ ദിവസവും ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്ന വാക്കാണിതെന്ന് മെറിയം-വെബ്സ്റ്റെറിന്റെ എഡിറ്റർ പീറ്റർ സൊകൊലോവ്‌സ്കി പറഞ്ഞു.