കോപ്പൻഹേഗൻ: മഗ്‌ദലീന ആൻഡേഴ്സൺ കഴിഞ്ഞയാഴ്ച സ്വീഡന്റെ ആദ്യ വനിതാപ്രധാനമന്ത്രിയായി ചുമതലയേറ്റിരുന്നു. ബജറ്റുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ സഖ്യകക്ഷികളിലൊന്നായ ഗ്രീൻ പാർട്ടി പിന്തുണ പിൻവലിച്ചതോടെ ഏഴുമണിക്കൂറിനകം രാജിവെക്കേണ്ടിവന്നു അവർക്ക്. എന്നാൽ, തിങ്കളാഴ്ച വീണ്ടും വോട്ടെടുപ്പു നടന്നപ്പോൾ മഗ്‌ദലീനയ്ക്ക് പ്രധാനമന്ത്രിസ്ഥാനം തിരിച്ചുകിട്ടി. മുമ്പത്തെക്കാൾ ഭൂരിപക്ഷം മെച്ചപ്പെടുത്തുകയും ചെയ്തു. 349 അംഗ സഭയിൽ 101-നെതിരേ 173 പേരുടെ പിന്തുണയാണ് ഇപ്പോൾ മഗ്‌ദലീനയ്ക്കുള്ളത്. 75 പേർ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. ചൊവ്വാഴ്ച മന്ത്രിസഭാംഗങ്ങളെ പ്രഖ്യാപിക്കുമെന്നാണറിയുന്നത്.