കുവൈത്ത് സിറ്റി: ഇന്ത്യ ഉൾപ്പെടെ അഞ്ചു രാജ്യങ്ങളിൽനിന്നുള്ള ജസ്സീറ എയർവേസ് വിമാന സർവീസുകൾ ഓഗസ്റ്റ് 10 വരെ റദ്ദാക്കിയതായി കുവൈത്ത് ഏവിയേഷൻ ഡയറക്ടർ ജനറൽ അറിയിച്ചു. ഇന്ത്യയിൽനിന്നും യാത്രക്കാർ ബുക്കുചെയ്ത ടിക്കറ്റുകൾ റദ്ദാക്കിയതായും ഓഗസ്റ്റ് 10 വരെ എല്ലാ ബുക്കിങ്ങും നിർത്തിയതായും വിമാനക്കമ്പനികൾ അറിയിച്ചു. പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങളിൽനിന്ന്‌ യാത്രാ സർവീസുണ്ടാകില്ല. കുവൈത്ത് എയർവേസും സമാനമായി സർവീസുകൾ നിർത്തിവെക്കുമെന്നാണ് വിവരം.