കാബൂൾ: അഫ്ഗാനിസ്താനിലെ നുറിസ്റ്റൻ പ്രവിശ്യയിലെ കാംദിഷ് ജില്ലയിൽ ബുധനാഴ്ച രാത്രിയുണ്ടായ വെള്ളപ്പൊക്കത്തിൽ 60 പേർ മരിച്ചു. 150-ലേറെപ്പേരെ കാണാതായി. 60 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായും മരണസംഖ്യ ഉയർന്നേക്കാമെന്നും പ്രവിശ്യ ഗവർണറുടെ വക്താവ് മുഹമ്മദ് സയീദ് മുഹമ്മദ് പറഞ്ഞു. 100-ലേറെ വീടുകളും ഒട്ടേറെ റോഡുകളും തകർന്നിട്ടുണ്ട്

എന്നാൽ, വെള്ളപ്പൊക്കത്തിൽ 150 പേർ കൊല്ലപ്പെട്ടതായി ഭീകരസംഘടനയായ താലിബാൻ അറിയിച്ചിട്ടുണ്ട്. പ്രവിശ്യാ ഭരണകൂടത്തിന്റെ അഭ്യർഥനപ്രകാരം രക്ഷാപ്രവർത്തനത്തിനായി സംഘത്തെ അയച്ചിട്ടുണ്ടെന്നും താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു.