ന്യൂയോർക്ക്: യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡൊണാൾഡ് ട്രംപിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. donaldjtrump.com എന്ന വെബ്സൈറ്റ് വികൃതമാക്കിയതായി ട്രംപ് പ്രചാരണസംഘത്തിന്റെ വക്താവ് ടിം മുർടാഫ് പറഞ്ഞു. ഹാക്കിങ് 30 മിനിറ്റോളം നീണ്ടതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

പ്രസിഡന്റിന്റെയും അടുത്തബന്ധുക്കളുടെയും രഹസ്യസംഭാഷണങ്ങൾ ഉൾപ്പെടെ ലഭ്യമായതായും കോവിഡ് വൈറസുകളുടെ ഉദ്‌ഭവത്തിലും 2020-ലെ തിരഞ്ഞെടുപ്പിലെ വിദേശ ഇടപടെലിനും ട്രംപ് ഭരണകൂടത്തിന് പങ്കുള്ളതായി വിവരങ്ങൾ വ്യക്തമാക്കുന്നതായും ഹാക്കർമാർ വെബ്സൈറ്റിലൂടെ അറിയിച്ചു. തിരഞ്ഞെടുപ്പിന് ഒരാഴ്ചമാത്രം ശേഷിക്കേ സൈബർ വെല്ലുവിളികൾ വ്യക്തമാക്കുന്നതാണ് സംഭവം.