ജറുസലേം: കോവിഡിന്റെ ഒമിക്രോൺ വകഭേദത്തെ നിയന്ത്രിക്കുന്നതിനായി എല്ലാ വിദേശരാജ്യങ്ങളിൽനിന്നുമുള്ള സഞ്ചാരികൾക്ക് ഇസ്രയേൽ യാത്രാവിലക്കേർപ്പെടുത്തി. 14 ദിവസത്തേക്കാണ് നിയന്ത്രണം. ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് പൗരന്മാർ പോകുന്നതും വിലക്കിയിട്ടുണ്ട്. 50 ആഫ്രിക്കൻ രാജ്യങ്ങളെ ചുവന്നപട്ടികയിൽപ്പെടുത്തി. വിദേശത്തുനിന്ന് തിരിച്ചെത്തുന്ന ഇസ്രയേലികൾ നിർബന്ധിത ക്വാറന്റീൻ പാലിക്കണം.

ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കി കൂടുതൽ സുരക്ഷാമുൻകരുതൽ സ്വീകരിക്കാനും ഇസ്രയേൽ തീരുമാനിച്ചിട്ടുണ്ട്. ആളുകളുടെ ഫോൺ നിരീക്ഷിക്കാൻ വിവാദ ആഭ്യന്തരസുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റിനെ ചുമതലപ്പെടുത്തി. എന്നാൽ, മൊബൈൽ ഫോൺ നിരീക്ഷണത്തിനെതിരേ രാജ്യത്തെ മനുഷ്യാവകാശസംഘടനകൾ രംഗത്തെത്തി.