വാഷിങ്ടൺ: യു.എസിലെ മിനസോട്ടയിൽ സുഹൃത്തുക്കൾക്കൊപ്പം വീഡിയോ ചിത്രീകരിക്കുന്നതിനിടെ അഞ്ചുവയസ്സുകാരനെ പതിമ്മൂന്നുകാരൻ വെടിവെച്ചുകൊന്നു. വ്യാഴാഴ്ചയായിരുന്നു സംഭവം. അബദ്ധവശാൽ കുഞ്ഞിന് വെടിയേൽക്കുകയായിരുന്നുവെന്നാണ് പ്രാഥമികനിഗമനമെന്ന് പോലീസ് പറഞ്ഞു. പതിമ്മൂന്നുകാരനെ അറസ്റ്റുചെയ്ത് ബാലതടവുകേന്ദ്രത്തിലാക്കിയിട്ടുണ്ട്.