ദുബായ്: കോവിഡ് ജാഗ്രതാനിർദേശത്തിന്റെ ഭാഗമായി ചുവപ്പുപട്ടികയിൽ ഉൾപ്പെടുത്തിയ രാജ്യങ്ങളിലേക്ക് പൗരന്മാർ പോകുന്നതിൽ വിലക്കേർപ്പെടുത്തി സൗദ്യ അറേബ്യ. വിലക്ക് ലംഘിച്ചാൽ കനത്തപിഴയും മൂന്നുവർഷത്തെ യാത്രാവിലക്കും നേരിടേണ്ടിവരും. ചുവപ്പുപട്ടികയിൽ ഇന്ത്യയെ കൂടാതെ യു.എ.ഇ., ലിബിയ, സിറിയ, ലെബനൻ, യെമെൻ, ഇറാൻ, തുർക്കി, അർമേനിയ, എത്യോപ്യ, സൊമാലിയ, കോംഗോ, അഫ്ഗാനിസ്താൻ, വെനസ്വേല, ബെലാറസ്, വിയറ്റ്നാം എന്നീ രാജ്യങ്ങളും ഉണ്ട്. കോവിഡ് നിയന്ത്രണവിധേയമാക്കാത്ത രാജ്യങ്ങളാണ് പട്ടികയിലുള്ളതെന്നാണ് സൗദിയുടെ അവകാശവാദം.

സൗദിയിൽ ഇതുവരെ 5,20,774 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 11,136 രോഗികളാണ് ചികിത്സയിലുള്ളത്, 8,189 കോവിഡ് മരണങ്ങളും റിപ്പോർട്ടുചെയ്തിട്ടുണ്ട്.