ബെർലിൻ: ജർമൻ ചാൻസലർ ആംഗേല മെർക്കൽ കഴിഞ്ഞ 30 വർഷമായി പ്രതിനിധീകരിച്ചിരുന്ന സീറ്റ് പിടിച്ചെടുത്ത് എസ്.പി.ഡി.യുടെ 27-കാരിയായ സ്ഥാനാർഥി അന്ന കാസ്സുവാറ്റ്സകി. ഫോർപ്പോമെൻ ഗ്രൈഫ്സ്‌വാൾഡ് ജില്ലയിൽനിന്ന്‌ 24.3 ശതമാനം വോട്ടുനേടിയാണ് അന്ന ജയിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എസ്.പി.ഡി. സ്ഥാനാർഥി നേടിയ വോട്ടിനേക്കാൾ 12.7 ശതമാനം കൂടുതലാണിത്. മെർക്കലിന്റെ പിൻഗാമിയായി സി.ഡി.യു.വിനുവേണ്ടി മത്സരിച്ച ജോർജ് ജിന്തറിന് 20.4 ശതമാനം വോട്ടുമാത്രമേ ലഭിച്ചുള്ളൂ. ഗ്രൈഫ്സ്‌വാൾഡ് സർവകലാശാലയിലെ ജീവനക്കാരിയാണ് അന്ന.