ലണ്ടൻ: ബ്രിട്ടനിലെ ഹോട്ടൽ ബിസിനസ് കന്പനി നൈനിന്റെ സ്ഥാപകനും സി.ഇ.ഒ.യുമായ ഇന്ത്യൻ വംശജൻ വിവേക് ചഡ്ഢ(33) അന്തരിച്ചു. വിവേക് മരിച്ചവിവരം കഴിഞ്ഞ ഞായറാഴ്ചയാണ് കമ്പനി പ്രസ്താവനയിൽ അറിയിച്ചത്. മരണകാരണം വ്യക്തമല്ല.

2012-ലാണ് വിവേകും അച്ഛൻ ഗുരുശരൺ ചഡ്ഢയും ചേർന്ന് നൈൻ ഗ്രൂപ്പ് സ്ഥാപിക്കുന്നത്. ബ്രിട്ടനിലെ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിക്ക് സംഭാവനനൽകുന്ന വ്യവസായികളിൽ പ്രമുഖനാണ് വിവേക്. മോഡലായ സ്റ്റ്യൂറ്റി ചഡ്ഢയാണ് ഭാര്യ. രണ്ടുമാസംമുമ്പ് ലണ്ടനിൽനടന്ന ആർഭാടപൂർണമായ ചടങ്ങിലായിരുന്നു ഇവരുടെ വിവാഹം.