വാഷിങ്ടൺ: യു.എസിലെ വടക്കൻ മൊണ്ടാനയിൽ തീവണ്ടി പാളംതെറ്റി മൂന്നുമരണം. സിയാറ്റിലിൽനിന്ന് ചിക്കാഗോയിലേക്ക് പോവുകയായിരുന്ന തീവണ്ടിയാണ് അപകടത്തിൽപ്പെട്ടത്.

141 യാത്രക്കാരും 16 ജീവനക്കാരുമാണ് തീവണ്ടിയിലുണ്ടായിരുന്നത്. എന്നാൽ, എത്രപേർക്ക് പരിക്കേറ്റെന്ന റിപ്പോർട്ട് പുറത്തുവന്നിട്ടില്ല.

ശനിയാഴ്ച വൈകുന്നേരം നാലുമണിക്കാണ് സംഭവം. അപകടകാരണം വ്യക്തമല്ല.