ദുബായ്: ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനം കരസ്ഥമാക്കി ദുബായ്. റിസോണൻസ് കൺസൾട്ടൻസിയുടെ പട്ടികയിലാണ് ദുബായ് ഇടംനേടിയിരിക്കുന്നത്. ടോക്യോ, സിങ്കപ്പൂർ, ലോസ് ആഞ്ജലിസ് തുടങ്ങിയ നഗരങ്ങളെക്കാൾ മുൻനിരയിലാണ് ദുബായിയുടെ സ്ഥാനം. ദുബായ് മീഡിയാ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്.

പട്ടികയിൽ ഒന്നാംസ്ഥാനത്ത് ലണ്ടനും രണ്ടാം സ്ഥാനത്ത് പാരീസുമാണ്. ന്യൂയോർക്കാണ് മൂന്നാം സ്ഥാനത്തുള്ളത്. മോസ്കോ നാലാം സ്ഥാനം നേടി. ഒരു ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളെയാണ് റിസോണൻസ് കൺസൾട്ടൻസി റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തിയത്.