ഗാസ: പലസ്തീനിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടു. വെസ്റ്റ്ബാങ്കിനുസമീപമുള്ള നഗരമായ ജെനിനിൽ പോരാട്ടം തുടരുകയാണെന്നും പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.

ജെനിനുസമീപമുള്ള ബുർഖിൻ പട്ടണത്തിൽ ഒരാളും ജറുസലേമിനടുത്തുള്ള ബിദ്ദു നഗരത്തിൽ മൂന്നുപേരുമാണ് കൊല്ലപ്പെട്ടത്.

എന്നാൽ, ഹമാസ് ഭീകരർക്കുനേരെയാണ് സൈന്യം ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പറഞ്ഞു. അതേസമയം, ആളപായത്തെക്കുറിച്ച് പ്രതികരിക്കാൻ ഇസ്രയേൽ തയ്യാറായിട്ടില്ല. നേരത്തേ ഇസ്രയേലിലെ ജയിലിൽനിന്ന്‌ പുറത്തുചാടിയ ആറുതടവുകാരിൽ രണ്ടുപേർ ജെനിൻ പട്ടണത്തിൽവെച്ച് ഇസ്രയേലിന്റെ പിടിയിലായിരുന്നു.

കഴിഞ്ഞ മേയിൽ ഇസ്രയേലും പലസ്തീൻ സായുധസംഘടനയായ ഹമാസും തമ്മിൽ 11 ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലിൽ 256 പേർ കൊല്ലപ്പെട്ടിരുന്നു.