ഇസ്‌ലാമാബാദ്: പാകിസ്താനിലെ ഖുറം ജില്ലയിൽ ഷിയ, സുന്നി വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 11 പേർ കൊല്ലപ്പെട്ടു. 15 പേർക്ക് പരിക്കേറ്റു. ഇരുവിഭാഗവും തമ്മിൽ തർക്കത്തിലുള്ള പർവതപ്രദേശത്തെ മരങ്ങൾ വെട്ടുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്‌തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്.

തിങ്കളാഴ്ച ആരംഭിച്ച സംഘർഷങ്ങളിൽ ഇരുപക്ഷവും മാരക ആധങ്ങൾ ഉപയോഗിച്ചു. പോലീസ് നടത്തിയ മധ്യസ്ഥ ചർച്ചകൾക്കുശേഷമാണ് സംഘർഷം അവസാനിച്ചത്. പാകിസ്താനിൽ അൽഖായിദ ബന്ധമുള്ള സായുധ സുന്നി സംഘങ്ങൾ ഷിയാ അംഗങ്ങൾക്കുനേരെ ആക്രമണം അഴിച്ചുവിടുന്നത് പതിവാണ്.