വാഷിങ്ടൺ/ബ്രസീലിയ: ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 24.50 കോടി കടന്നു. 49.70 ലക്ഷം േപർ രോഗബാധിതരായി മരിച്ചു. തിങ്കളാഴ്ച 3,36,093 പേർക്ക് രോഗം സ്ഥിരീകരിച്ചു. 5315 പേർ മരിച്ചു.

4.64 കോടി പേർക്ക് രോഗം സ്ഥിരീകരിച്ച യു.എസാണ് രോഗബാധിതരുടെ എണ്ണത്തിൽ മുന്നിൽ. ഇന്ത്യ, ബ്രസീൽ, ബ്രിട്ടൻ, റഷ്യ, തുർക്കി, ഫ്രാൻസ്, ഇറാൻ, അർജന്റീന, സ്പെയിൻ എന്നിവയാണ് രോഗികളുടെ എണ്ണത്തിൽ ആദ്യ പത്തുസ്ഥാനത്തുള്ളത്.