വാഷിങ്ടൺ: ‘ടിക് ടോക്കി’ലെ സ്വകാര്യതയുമായി ബന്ധപ്പെട്ട് യു.എസിലെ ഉപഭോക്താക്കൾ നൽകിയ പരാതിയിൽ 678 കോടി രൂപയുടെ ഒത്തുതീർപ്പിന് തയ്യാറാണെന്ന് മാതൃസ്ഥാപനമായ ബൈറ്റ് ഡാൻസ്. പണം നൽകി ഒത്തുതീർപ്പിന് തയ്യാറാണെന്ന് ഇലിനോയ് ജില്ലാ കോടതിയിൽ വ്യാഴാഴ്ച സമർപ്പിച്ച രേഖകളിൽ ചൈനീസ് കമ്പനി വ്യക്തമാക്കി. ഒരുവർഷത്തോളം നീണ്ടുനിന്ന കോടതിവ്യവഹാരത്തിനുശേഷമാണ് നടപടി.

ആരോപണങ്ങളോട് വിയോജിക്കുന്നതായും എന്നാൽ, ഉപഭോക്താക്കൾക്ക് സുരക്ഷിതവും സന്തോഷകരവുമായ അനുഭവം നൽകുന്നതിനാണ് നടപടിയെന്നും കമ്പനി വ്യക്തമാക്കി. ഒത്തുതീർപ്പിന് കോടതി അനുമതി ആവശ്യമാണ്. പരസ്യ ആവശ്യങ്ങൾക്ക്‌ ഉൾപ്പെടെ ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങൾ ചോർത്തിയെന്നതാണ് ആരോപണം.