ജനീവ: ലോകത്തെ പിന്നാക്കംനിൽക്കുന്ന രാജ്യങ്ങളിൽ കോവിഡ് വാക്സിൻ വിതരണംചെയ്യുന്നതിനുള്ള അന്താരാഷ്ട്രപദ്ധതിയായ കോവാക്സിലേക്ക് ഇന്ത്യ നൽകുന്ന സംഭാവനയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദിപറഞ്ഞ് ലോകാരോഗ്യസംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേസൂസ്. ഇന്ത്യയുടെ സഹായം 60 രാജ്യങ്ങളിൽ വാക്സിൻ വിതരണം തുടങ്ങാൻ സഹായിച്ചു. മറ്റുരാജ്യങ്ങളും ഇന്ത്യയെ മാതൃകയാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യക്കും മോദിക്കും നന്ദിയറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.