വാഷിങ്ടൺ: യു.എസ്. പാർലമെന്റ് മന്ദിരത്തിനുനേരെ കഴിഞ്ഞ മാസം ആക്രമണം നടത്തിയ ട്രംപ് അനുകൂലികൾ ഇനിയും ആക്രമണത്തിനു മുതിർന്നേക്കുമെന്നും മന്ദിരം നശിപ്പിക്കുമെന്നും കോൺഗ്രസ് അംഗങ്ങളെ വധിക്കുമെന്നും അവർ സൂചന നൽകിയിട്ടുണ്ടെന്നും പോലീസ് മേധാവിയുടെ വെളിപ്പെടുത്തൽ. യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ പാർലമെന്റിൽ സഭാംഗങ്ങളോട് സംസാരിക്കുന്നതിനിടെ ആക്രമണം നടത്താനാണ് അവരുടെ പദ്ധതി. പരമാവധിപേരെ വധിക്കാനാണ് അവർ ലക്ഷ്യമിടുന്നതെന്നും കാപ്പിറ്റോൾ പോലീസ് ആക്ടിങ് ചീഫ് യോഗാനന്ദ പിറ്റ്മാൻ അറിയിച്ചു. കെട്ടിടത്തിന് ഏർപ്പെടുത്തിയ ഉയർന്ന സുരക്ഷ തുടരണമെന്ന് അദ്ദേഹം നിർദേശിച്ചു.