മൊഗാദിഷു: സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിനുസമീപമുണ്ടായ കാർബോംബ് സ്ഫോടനത്തിൽ എട്ടുപേർ മരിച്ചു. ഏഴുപേർക്ക് പരിക്കേറ്റു.

കൊട്ടാരത്തിന് ഒരുകിലോമീറ്റർമാത്രം അകലെയാണ് സ്ഫോടനമുണ്ടായത്. സുരക്ഷാപരിശോധനയ്ക്കായി ഉദ്യോഗസ്ഥർ തടഞ്ഞ കാർ പൊട്ടിത്തെറിക്കുകയായിരുന്നു.

ഭീകരസംഘടനയായ അൽ ഷബാബ് ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്തു. 2011 വരെ തലസ്ഥാനത്തിന്റെ നിയന്ത്രണം അൽ ഷബാബിന്റെ പക്കലായിരുന്നു. മൊഗാദിഷുവിലെ ഒട്ടേറെ ഗ്രാമങ്ങളുടെ നിയന്ത്രണം കൈയാളുന്ന ഭീകരർ, സാധാരണക്കാർക്കും സർക്കാരുദ്യോഗസ്ഥർക്കും നേരെ അക്രമം അഴിച്ചുവിടാറുണ്ട്.