: 2012 ബാച്ച് ഐ.എഫ്.എസ്. ഓഫീസറാണ് സ്നേഹ ദുബെ. 12-ാം വയസ്സുമുതൽ ഐ.എഫ്.എസ്. സ്വപ്നം കണ്ട സ്നേഹയുടെ പഠനം ഗോവ, പുണെ, ഡൽഹി എന്നിവിടങ്ങളിലായിരുന്നു. ഭൂമിശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം. ഡൽഹി ജവാഹർലാൽ നെഹ്‍റു സർവകലാശാലയിൽനിന്ന് ഇന്റർനാഷണൽ സ്റ്റഡീസിൽ എം.ഫിൽ. 2011-ൽ ആദ്യ ശ്രമത്തിൽതന്നെ സിവിൽ സർവീസസ് പരീക്ഷ പാസായി. വിദേശകാര്യമന്ത്രാലയത്തിൽ അണ്ടർ സെക്രട്ടറിയായി ആദ്യ നിയമനം. 2014-ൽ സ്പെയിനിലെ ഇന്ത്യൻ സ്ഥാനപതികാര്യത്തിലെ തേഡ് സെക്രട്ടറി സേവനം ചെയ്തു. ഇപ്പോൾ യു.എൻ. പെർമനെന്റ് മിഷനിൽ ഫസ്റ്റ് സെക്രട്ടറി

മുൻഗാമികൾ

* വിദിഷ മൈത്ര

യു.എൻ. പെർമനന്റ് മിഷനിൽ ഫസ്റ്റ് സെക്രട്ടറിയായിരുന്ന വിദിഷ മൈത്ര, ഇമ്രാൻ ഖാന്റെ 2019-ലെ പ്രസ്താവനയ്ക്കെതിരേയാണ് ആഞ്ഞടിച്ചത്. കശ്മീരിൽ ‘രക്തച്ചൊരിച്ചിലുണ്ടാകും’ എന്നായിരുന്നു അന്ന് ഇമ്രാൻ ഐക്യരാഷ്ട്രസഭയിൽ മുന്നറിയിപ്പു നൽകിയത്.

“ഇന്ത്യക്കുവേണ്ടി സംസാരിക്കുന്നതിന് ഇന്ത്യയിലെ പൗരന്മാർക്ക് മറ്റാരെയും ആവശ്യമില്ല. വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിൽനിന്ന് ഭീകരതയെന്ന വ്യവസായം പടുത്തുയർത്തിയവർ പ്രത്യേകിച്ചും സംസാരിക്കേണ്ടതില്ല” എന്നായിരുന്നു വിദിഷയുടെ മറുപടി.

* ഈനം ഗംഭീർ

ഇന്ത്യക്കെതിരേ 2016-ൽ ഐക്യരാഷ്ട്രസഭയിൽ ശബ്ദമുയർത്തിയ അന്നത്തെ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനെയാണ് ചെറുമറുപടിയിലൂടെ ഈനം നിഷ്പ്രഭനാക്കിയത്. ഷരീഫിന്റെ പ്രസംഗം ‘കാപട്യ പ്രഭാഷണ’മാണെന്ന് ഈനം തിരിച്ചടിച്ചു. “ഭീകരതയ്ക്കു സഹായം നൽകുന്ന പാകിസ്താന്റെ ദീർഘകാല നയത്തിന്റെ ഫലമാണ് എന്റെ രാജ്യവും ഞങ്ങളുടെ അയൽരാജ്യങ്ങളും അഭിമുഖീകരിക്കുന്നത്. അത് ഞങ്ങളുടെ മേഖലയ്ക്കും അപ്പുറത്തേക്ക് പടർന്നുകിടക്കുന്നു” -അവർ പറഞ്ഞു.