ഷാങ്‌ഹായ്: ചൈനയുടെ തെക്കൻ ഷാങ്‌ഹായിൽ ഞായറാഴ്ച ഇൻ-ഫാ കൊടുങ്കാറ്റ് ശക്തമായതിനെതുടർന്ന് ഞായറാഴ്ച നൂറുകണക്കിന് അന്താരാഷ്ട്ര വിമാനസർവീസുകൾ റദ്ദാക്കി. വീടുകൾക്കുള്ളിൽത്തന്നെ കഴിയാൻ ജനങ്ങൾക്ക് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

ജീജാങ് പ്രവിശ്യയിലെ ജോശാനിൽ കനത്ത മഴയ്ക്കും മണ്ണിടിച്ചിലിനും കൊടുങ്കാറ്റ് കാരണമായി. മണിക്കൂറിൽ 155 കിലോമീറ്റർ വേഗത്തിലാണ് കൊടുങ്കാറ്റ് വീശുന്നത്. തീവണ്ടി യാത്രകളും നിർത്തിവെച്ചിട്ടുണ്ട്. അതിനിടെ ഹെനാൻ പ്രവിശ്യയിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ സംഖ്യ 58 ആയി.