കാബൂൾ: അഫ്ഗാൻറെ പടിഞ്ഞാറൻ പ്രവിശ്യയായ ഹെറാത്തിലുണ്ടായ സ്ഫോടനത്തിൽ ഭീകരവിരുദ്ധവിഭാഗം ജില്ലാഘടകം മേധാവി കൊല്ലപ്പെട്ടു. രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് വക്താവ് അബ്ദുൾ അഹദ് വാലിസാദ അറിയിച്ചു. ഷിന്ദാന്ദ് ജില്ലയിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു ആക്രമണം.