വാഷിങ്ടൺ: ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദങ്ങൾക്കെതിരേ മോഡേണ വാക്സിൻ ഫലപ്രദമെന്ന് പരീക്ഷണത്തിലൂടെ സ്ഥിരീകരിച്ചു. പ്രാഥമികപരീക്ഷണത്തിലാണ് ഇക്കാര്യം കണ്ടെത്താനായതെന്ന് കമ്പനിയിലെ ശാസ്ത്രജ്ഞർ അറിയിച്ചു. കൂടുതൽ പഠനങ്ങൾ ഇതുസംബന്ധിച്ച് നടത്തേണ്ടതുണ്ടെന്നും കമ്പനി അറിയിച്ചു.