ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുകേസിൽ ലണ്ടനിൽ ജയിലിൽ കഴിയുന്ന രത്നവ്യാപാരി നീരവ് മോദിയെ ഇന്ത്യക്കു കൈമാറാൻ ബ്രിട്ടീഷ് കോടതിവിധി. കോവിഡും ഇന്ത്യൻ ജയിലിലെ സാഹചര്യങ്ങളും തന്റെ മാനസികാരോഗ്യത്തെ ബാധിക്കുമെന്ന നീരവിന്റെ വാദങ്ങൾ തള്ളിയാണ് കോടതിയുടെ ഉത്തരവ്.

നീരവിനെ ഇന്ത്യക്കു കൈമാറുന്നതിൽ മനുഷ്യാവകാശ പ്രശ്നങ്ങളില്ലെന്ന് ജില്ലാ ജഡ്ജി സാമുവൽ ഗൂസി പറഞ്ഞു. ഇന്ത്യൻ സർക്കാരിന്റെ വാദങ്ങൾ അംഗീകരിച്ച കോടതി നാടുകടത്തിയാൽ നീരവിന് നീതി ലഭിക്കില്ല എന്നതിന് തെളിവുകളൊന്നുമില്ലെന്ന് വ്യക്തമാക്കി.