പാരീസ്: അപകടസാധ്യതയുള്ള രോഗികൾക്ക് കോവിഡ് ബാധിച്ചാൽ ആന്റിബോ‍ഡി ചികിത്സ നൽകാമെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.). കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പുതിയ മാർഗനിർദേശത്തിലാണ് ഇതുൾപ്പെടുത്തിയിരിക്കുന്നത്.

ആശുപത്രിവാസത്തിന് കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾക്കും രോഗപ്രതിരോധശേഷി കുറഞ്ഞവർക്കും ആൻറിബോഡി ചികിത്സയാകാം. യു.എസ്. ഔഷധനിർമാണ കമ്പനിയായ റിജിനെറോൺ വികസിപ്പിച്ചെടുത്ത ആൻറിബോഡി ചികിത്സാരീതിക്കാണ് ഡബ്ല്യു.എച്ച്.ഒ. അനുമതിനൽകിയത്. റിജിനെറോൺ കമ്പനിയുടെ കാസിരിവിമാബ്, ഇംഡെവിമാബ് ആന്റിബോഡി മരുന്നുകൾ ആശുപത്രിവാസം തടയുക എന്ന ലക്ഷ്യത്തോടെയാണ് രോഗികൾക്ക് നൽകുന്നത്. ചെലവേറുമെന്നതാണ് ഈ രീതിയുടെ പോരായ്‌മ.