മയാമി: യു.എസിൽ ഫ്ളോറിഡയിലെ മയാമിയിൽ 12 നിലകളുള്ള കെട്ടിടം ഭാഗികമായി തകർന്നുവീണു. കടലോര പട്ടണമായ സർഫ്സൈഡിലെ കെട്ടിടമാണ് തകർന്നത്.

ഒരാൾ കൊല്ലപ്പെട്ടു, എട്ടുപേർക്ക്‌ പരിക്കേറ്റു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് സൂചന. പ്രാദേശിക സമയം പുലർച്ചെ രണ്ടുമണിയോടെയാണ് കെട്ടിടം തകർന്നത്. എന്നാൽ എത്രപേർ കെട്ടിടത്തിലുണ്ടായിരുന്നെന്ന കാര്യം വ്യക്തമല്ല. അപകടത്തിനു പിന്നാലെ അഗ്നിരക്ഷാസേനയുടെ 80 യൂണിറ്റ് സ്ഥലത്തെത്തിയിരുന്നു.