വാഷിങ്ടൺ: ഐക്യരാഷ്ട്രസഭയിലെ യു.എസ്. സ്ഥാനപതിയായി ആഫ്രിക്കൻ വംശജയായ ലിൻഡാ തോമസ് ഗ്രീൻഫീൽഡിനെ സെനറ്റ് അംഗീകരിച്ചു. നൂറംഗ സെനറ്റിൽ 20-നെതിരേ 78 വോട്ടുകൾക്കാണ് ലിൻഡയെ തിരഞ്ഞെടുത്തത്. 68-കാരിയായ ലിൻഡയ്ക്ക് നയതന്ത്രമേഖലയിൽ 35 വർഷത്തെ പ്രവൃത്തിപരിചയമുണ്ട്. നാലു ഭൂഖണ്ഡങ്ങളിലും പ്രവർത്തിച്ചു. 2013-’17 കാലയളവിൽ യു.എസിന്റെ ആഫ്രിക്കൻ കാര്യവിഭാഗത്തിലെ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു. വൈറ്റ്ഹൗസിൽ ബുധനാഴ്ച നടക്കുന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ലിൻഡയ്ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും.